കൊച്ചി: സംവിധായകന്മാരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവ് ഉപയോഗിക്കുകയാണെന്ന വിവരം എക്‌സൈസിനെ അറിയിച്ചത് കഥ പറയാൻ എത്തിയ യുവാവാണെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
അതേസമയം വിവരം അറിയിച്ച ഇയാൾ ഈ ഫ്ളാറ്റിലെ നിത്യസന്ദർശകനായിരുന്നു എന്നും ഫ്ളാറ്റ് ലഹരി കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നാണ് ഇയാൾ എക്‌സൈസിനെ അറിയിച്ചത് എന്നുമാണ് പുറത്തു വരുന്ന സൂചന.
പ്രമുഖ ഛായാഗ്രാഹകനായ സമീർ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തെ പൂർവ ഗ്രാൻഡ് ബേ ഫ്ളാറ്റിൽ നിന്നാണ് ഇരുവരെയും സുഹൃത്ത് ഷാലി മുഹമ്മദിനെയും ഇന്നലെ പുലർച്ചെ രണ്ടിന് എക്‌സൈസ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്