''പോത്തിനെ കച്ചവടമാക്കുന്ന പോലെ അറബികള്‍ക്ക് വില്‍ക്കുന്നു'', കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി

APRIL 28, 2025, 4:47 AM

കൊച്ചി: കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി. വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നും താന്‍ ഇപ്പോള്‍ വീട്ടു തടങ്കലില്‍ ആണെന്നും പരാതിക്കാരി. ഏജന്റ് ഖാലിദിനെതിരെ പരാതി നല്‍കിയെന്നും യുവതി.

കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു. മാര്‍ച്ച് 15നാണ് കുവൈത്തിലേക്ക് വന്നത്. ആദ്യത്തെ കുറച്ച് ദിവസം ഇവിടെ എത്തിയ ആളുടെ വീട്ടിലെ ജോലിയും മറ്റും ചെയ്യിപ്പിച്ചു. ജോലി ചെയ്യിപ്പിക്കുന്നതല്ലാതെ സാലറിയും ഒന്നും തന്നില്ലെന്നും യുവതി പറയുന്നു.

'രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു വീട്ടില്‍ കൊണ്ടു പോയി. അവിടെയും ചില പ്രശ്‌നങ്ങള്‍ കാരണം തിരിച്ച് ഇങ്ങോട്ട് തന്നെ വന്നു. അങ്ങനെ കുറേ വീടുകള്‍ മാറിയതിന് ശേഷം അവസാനം ഒരു വീട്ടില്‍ കൊണ്ടു ചെന്നാക്കി. അവിടെ ഭക്ഷണം പോലും തന്നിരുന്നില്ല. ഏജന്‍സിയുമായുള്ള പ്രശ്‌നം കാരണം വീണ്ടും തന്നെ മറ്റൊരു വീട്ടിലാക്കി. അവിടെ നിന്നും പനിയും മൂത്രത്തില്‍ പഴുപ്പ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മരുന്ന് പോലും തന്നില്ല,' യുവതി പറഞ്ഞു.

vachakam
vachakam
vachakam

ഇത് മനുഷ്യക്കടത്താണ്. നാട്ടില്‍ നിന്ന് എന്നെപ്പോലത്തെ പെണ്‍കുട്ടികളെ ഇവിടെ എത്തിച്ച് അറബികള്‍ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍ക്കുകയാണ്. അതിനനുസരിച്ചാണ് അറബികള്‍ നമ്മളോട് പെരുമാറുന്നത്. നമ്മളെ നാട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ ഒരു എഗ്രിമെന്റോ കാര്യങ്ങളോ ഒന്നും ചെയ്തിട്ടില്ല. നമ്മളെ ഇങ്ങോട്ട് കൊണ്ടു വന്നിട്ട് കഷ്ടപ്പെടുത്തുകയാണ്.

മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുകയാണ്. തന്റെ ജീവനെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഖാലിദും ബിന്‍സിയും ജിജിയുമായിരിക്കും. ഇത് ചിലപ്പോള്‍ തന്നെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്നും യുവതി പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam