ആലപ്പുഴ: ആലപ്പുഴയിലെ വിവാദ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട മൊഴിയെടുപ്പിൽ നിർണായക വിവരങ്ങൾ. എക്സൈസിന് മുന്നിൽ മോഡൽ സൗമ്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയൽ മീറ്റ്' കമ്മീഷനെന്നാണ് മോഡൽ മൊഴി നൽകിയത്. തസ്ലിമയെ 5 വർഷമായി അറിയാമെന്നും മോഡൽ ആയ സൗമ്യ വ്യക്തമാക്കി. റിയൽ മീറ്റ് (Real meet) ലൂടെയാണ് തസ്ലിമയെ പരിചയപ്പെട്ടതെന്നും സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും സൗമ്യ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.
അതേസമയം താരങ്ങൾ സുഹൃത്തുക്കളാണെന്നും ലഹരി ഇടപാട് അറിയില്ലെന്നുമാണ് സൗമ്യ പറയുന്നത്. എന്നാൽ തസ്ലിമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മോഡലിൻ്റെ മൊഴി എക്സൈസ് വിശ്വാസത്തിലെടുത്തില്ല എന്നും വിവരമുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. അതിനിടെ ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്ന പദമാണോ റിയൽ മീറ്റ് എന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്