തിരുവനന്തപുരം: കഞ്ചാവുമായി പിടികൂടിയ റാപ്പര്‍ വേടന് പിന്തുണയുമായി സംവിധായിക ലീല സന്തോഷ്. വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെ വിശ്വസിക്കുന്നുവെന്ന് ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.
തെറ്റ് ചെയ്തുവെങ്കിൽ ആ തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. എങ്കിലും, മൂര്‍ച്ചയേറിയ വാക്കുകളുള്ള വേടന് ഈ പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
ഈ അടുത്ത കാലത്ത് വാക്കുകൾ കൊണ്ട് കേരളത്തെ കത്തിച്ച താങ്കൾക്കൊപ്പമല്ലാതെ മാറി നിൽക്കാനാവില്ല. കാരണം താങ്കൾ ഞാൻ അടങ്ങുന്ന യുവജനത്തിന് ഒരു തീ തന്നെ ആയിരുന്നുവല്ലോയെന്നും താങ്കളുടെ വാക്കുകൾ ഒരിക്കലും മരിക്കാതിരിക്കട്ടെയെന്നും ലീല കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്