ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ 'കോമാളി' എന്നു വിളിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി.
ആക്രമണം നടന്ന സ്ഥലത്ത് എത്താന്‍ ഇന്ത്യന്‍ സായുധ സേന വൈകിയെന്നും 'ഇന്ത്യ സ്വയം ഭീകരത നടത്തുകയും പിന്നീട് പാകിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു' എന്നുമാണ് അഫ്രീദി ആരോപിച്ചത്.
അഫ്രീദിയുടെ പ്രസ്താവനകളെ എഐഎംഐഎം നേതാവ് രൂക്ഷമായി വിമര്‍ശിക്കുകയും കൂട്ടക്കൊലയ്ക്ക് ശേഷം പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) 'ഗ്രേ' പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
'പാകിസ്ഥാനെ വീണ്ടും എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്റെ ആവശ്യം. അവര്‍ നിയമവിരുദ്ധമായ പണം ഉപയോഗിച്ച് ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നു. അതിനാല്‍ പാകിസ്ഥാനെ വീണ്ടും എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്,' ഒവൈസി പറഞ്ഞു.
പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ സമ ടിവിയില്‍ സംസാരിക്കുന്നതിനിടെ, ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ ആണവായുധങ്ങളുള്ള അയല്‍ക്കാരനെ കുറ്റപ്പെടുത്തുന്ന പ്രവണത കാണിക്കുന്നുവെന്ന് അഫ്രീദി പറഞ്ഞു. 'നിങ്ങള്‍ക്ക് കശ്മീരില്‍ 8,00,000 പേരടങ്ങുന്ന ഒരു സൈന്യമുണ്ട്, എന്നിട്ടും ഇത് സംഭവിച്ചു. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ കാര്യക്ഷമതയില്ലാത്തവനും ഉപയോഗശൂന്യനുമാണ് എന്നാണ് ഇതിനര്‍ത്ഥം,' അഫ്രീദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്