ന്യൂയോര്‍ക്ക്: അധ്യാപകരെ കുത്തിയ കേസില്‍ 14 വയസ്സുകാരിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 'ഞാന്‍ നിങ്ങളെ കൊല്ലാന്‍ പോകുന്നു' എന്ന് ഉറക്കെവിളിച്ചുകൊണ്ട് രണ്ട് അധ്യാപകരെയും ഒരു വിദ്യാര്‍ത്ഥിയെയും കുത്തിയ കേസിലാണ് 14 വയസുകാരിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പ്രായം കാരണം പേര് വെളിപ്പെടുത്താന്‍ കഴിയാത്ത കൗമാരക്കാരിയായ പ്രതി ശിക്ഷയുടെ പകുതിയെങ്കിലും അനുഭവിക്കേണ്ടി വരും.
ഫെബ്രുവരിയില്‍ സ്വാന്‍സി ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കൊലപാതകശ്രമത്തിന് അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. കഴിഞ്ഞ ഏപ്രിലില്‍ കാര്‍മാര്‍ത്തന്‍ഷെയറിലെ യസ്ഗോള്‍ ഡിഫ്രിന്‍ അമനില്‍ നടന്ന ആക്രമണത്തിന് ശേഷം ഫിയോണ ഏലിയാസ്, ലിസ് ഹോപ്കിന്‍, ഒരു വിദ്യാര്‍ത്ഥി എന്നിവരെ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്