കൊളറാഡോ: ഞായറാഴ്ച പുലര്‍ച്ചെ കൊളറാഡോ സ്പ്രിംഗ്‌സില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ നിയമവിരുദ്ധമായി അമേരിക്കയില്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന 114 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
എഫ്ബിഐ, ഇമിഗ്രേഷന്‍സ് ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍ ടുബാക്കോ ആന്‍ഡ് ഫയര്‍ആംസ്, ഐആര്‍എസ്, യുഎസ് ആര്‍മി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍, യുഎസ് പോസ്റ്റല്‍ പൊലീസ്, പ്രാദേശിക നിയമപാലകര്‍ എന്നിവയില്‍ നിന്നുള്ള 300-ലധികം ഉദ്യോഗസ്ഥരും ഏജന്റുമാരും ഉള്‍പ്പെട്ട ഓപ്പറേഷനില്‍ പങ്കെടുത്തു. പുലര്‍ച്ചെ 3:45 ഓടെ അക്കാദമി ബൊളിവാര്‍ഡിനും എയര്‍പോര്‍ട്ട് റോഡിനും സമീപം തോക്കുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തതായി ഡിഇഎ വ്യക്തമാക്കി.
കൊറാറാഡോ സ്പ്രിംഗ്‌സിലെ ഭൂഗര്‍ഭ നിശാക്ലബില്‍ നിന്നും 114 അനധികൃത വിദേശികളുടെ അറസ്റ്റ് നടന്നതായി ഡിഇഎ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഈ ഭൂഗര്‍ഭ നിശാക്ലബില്‍ നിന്നും മയക്കുമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തു. പാര്‍ട്ടിയില്‍ ആകെ 200-ലധികം പേര്‍ ഉണ്ടായിരുന്നുവെന്ന് നിയമപാലകര്‍ പറഞ്ഞു. നിയമവിരുദ്ധമായി രാജ്യത്ത് ഉണ്ടെന്ന് ഡിഇഎ പറഞ്ഞവരെ നിയമനടപടിക്കും അവസാനം നാടുകടത്തലിനുമായി ഐസിഇലേയ്ക്ക് കൈമാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്