ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവറുഗീസ് സഹദയുടെ പെരുന്നാൾ ഈ വർഷം മെയ് 3, 4 (ശനി, ഞായർ) ദിവസങ്ങളിൽ കൊണ്ടാടുന്നതിന് ദൈവത്തിൽ പ്രത്യാശിക്കുന്നു. ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് ഇടവകയുടെ മുൻ വികാരി റവ. ഫാദർ. കെ.കെ. തോമസ് കറുകപ്പടിയിൽ (മണർക്കാട്) നേതൃത്വം നൽകുന്നതാണ്.
മെയ് 3-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് കൺവൻഷൻ ഗാനങ്ങൾ, സുവിശേഷ പ്രസംഗം, ആശിർവാദം, ഡിന്നർ എന്നിവയും മെയ് 4-ാം തീയതി ഞായറാഴ്ച രാവിലെ 9.30ന് റവ. ഫാ. കെ.കെ. തോമസ് കറുകപ്പടിയിൽ പ്രധാന കാർമ്മികത്വത്തിൽ വി. കുർബ്ബാനയും തുടർന്ന് റാസ, ആശിർവാദം, വേർച്ചവിളമ്പ്, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കുന്നതാണ്.
പെരുന്നാൾ ചടങ്ങുകളിൽ വന്ന് വി. ഗീവറുഗീസ് യഹദയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കേണമെന്ന് വികാരി റവ. ഫാ. ലിജു പോൾ, അസോസിയേറ്റ് വികാരി റവ. ഫാ. മാത്യു വറുഗീസ് കരിത്തലയ്ക്കൽ എന്നിവർ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മാമൻ കുരുവിള (വൈസ് പ്രസിഡന്റ്) 630-205-8887, ജോർജ് കെ. ജോയി (സെക്രട്ടറി) 224-610-9652, ജിബിൻ ജേക്കബ് (ട്രഷറർ) 848-248-9288.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്