റവ. ഷൈജു സി. ജോയ് അച്ചനും കുടുംബത്തിനും സെന്റ് പോൾസ് ഇടവക സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി

APRIL 28, 2025, 7:12 AM

ഡാളസ്:കഴിഞ്ഞ മൂന്നു വർഷക്കാലം ഡാളസ് സെന്റ് പോൾസ് ചർച്ചിന്റെ വികാരിയായി സേവനം അനിഷ്ഠിച്ചിരുന്ന റവ. ഷൈജു സി. ജോയ് അച്ചനും കുടുംബത്തിനും സെന്റ് പോൾസ് ഇടവക സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി.

മെയ് 27 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 12 മണിയോട് കൂടി നടത്തപ്പെട്ട യാത്രയയപ്പു യോഗം വൈസ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടി.

ഇടവകയിലെ സൺഡേ സ്‌കൂൾ കുട്ടികൾ അച്ചനും കുടുംബത്തിനും പൂച്ചെണ്ടുകൾ നൽകി വേദിയിലേക്ക് സ്വാഗതം ചെയ്തു. ഇടവക ഗായക സംഘത്തിന്റെ പ്രാരംഭ ഗാനത്തോടെ ചടങ്ങുകൾക്ക് തുടക്കമിട്ടു.

vachakam
vachakam
vachakam

എം.സി. അലക്‌സാണ്ടർ (സീനിയർ സിറ്റിസൺ) പ്രാരംഭ പ്രാർത്ഥന നടത്തി. സോജി സ്‌കറിയാ  (ഇടവക സെക്രട്ടറി) അച്ചനേയും കുടുംബത്തേയും, ഇടവകാംഗങ്ങളേയും യാത്രയയപ്പ് മീറ്റിംഗിലേക്ക് സ്വാഗതം ചെയ്തു.

പിന്നീട് നടന്ന അനുമോദന പ്രസംഗങ്ങൾക്ക് ലീ മാത്യു (സൺഡേ സ്‌കൂൾ), ആനി വർഗീസ് (സേവികാ  സംഘം), നോവിൻ വൈദ്യൻ (യൗങ് ഫാമിലി),ആനി ജോർജ് (യൂത്ത് ഫെല്ലോഷിപ്പ്), ടോണി കോരുത് (യുവജന സഖ്യം), ജോൺ തോമസ് (ഗായക സംഘം), സോജി സ്‌കറിയ (സെന്റ് പോൾസ് ചർച്ച്)  എന്നിവർ അച്ചനിൽ നിന്നും തങ്ങളുടെ സംഘടനകൾക്ക് ലഭിച്ച നേതൃത്വത്തിനും, കരുതലിനും പ്രത്യേകമായുള്ള നന്ദിയും കടപ്പാടും സ്‌നേഹവും അറിയിച്ചു.

ഇടവകയുടെ പാരിതോഷികം ട്രസ്റ്റിമാരായ ജോൺ മാത്യു, സക്കറിയ തോമസ് എന്നിവർ സന്തോഷ പൂർവം അച്ചന് നൽകി.  

vachakam
vachakam
vachakam

നന്ദി പ്രകാശനം സക്കറിയ തോമസ് രേഖപ്പെടുത്തി. സണ്ണിവൽ വെസ്റ്റ് പ്രയർ ഗ്രൂപ്പ് തങ്ങളുടെ  പാരിതോഷികം പ്രയർ ഗ്രൂപ്പ് ലീഡർ പി.പി. ചെറിയാൻ സ്‌നേഹപൂർവ്വം അച്ചന് നൽകി.      

കഴിഞ്ഞ മൂന്നു വർഷക്കാലം ഇടവക നൽകിയ സ്‌നേഹത്തിനും കൈത്താങ്ങലിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി കൊണ്ടായിരുന്നു സുബി കൊച്ചമ്മയുടെ മറുപടി പ്രസംഗം. തങ്ങൾക്ക് ഈ ദേശത്തും ആരെങ്കിലും ഉണ്ടെന്ന് ഒരു ധൈര്യം നൽകിയ ഇടവകയായിരുന്നു സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയും അവിടെയുള്ള അംഗങ്ങളുമെന്ന് സുബി കൊച്ചമ്മ തന്റെ നന്ദി പ്രകാശനത്തിൽ കൂട്ടിച്ചേർത്തു. പിടി കുഞ്ഞുങ്ങളുമായി എത്തിയ അച്ചന്റെ കുടുംബത്തിനു താങ്ങായും തണലായും സെന്റ് പോൾസ് ഇടവകാംഗങ്ങൾ നൽകിയ സേവനങ്ങൾക്ക് നന്ദി അറിയിച്ചു.

റവ. ഷൈജു സി. ജോയ് തന്റെ മറുപടി പ്രസംഗത്തിൽ സെന്റ് പോൾസ് ഇടവകയിലെ അംഗങ്ങൾ തനിക്കും കുടുംബത്തിനും നൽകിയ സ്‌നേഹത്തിനും കൂട്ടായ്മയ്ക്കും എന്നും തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും, പുതിയ സ്ഥലത്തും ധന്യമായ ശുശ്രൂഷ ചെയ്യുവാൻ സാദ്ധ്യമാക്കിത്തരണമേയെന്ന് നിങ്ങൾ ഓരോരുത്തരും പ്രാർത്ഥിക്കണമേയെന്നും അപേക്ഷിച്ചു.
മൂന്നു വർഷങ്ങളിലെ ഭാരവാഹികളെ പേരെടുത്തു പറഞ്ഞു നന്ദി അറിയിച്ചു.

vachakam
vachakam
vachakam

ആത്മായ ശുശ്രുഷകനായ രാജൻകുഞ്ഞു സി. ജോർജ് ക്ലോസിങ് പ്രയർ നടത്തുകയും അച്ചൻ ആശിർവാദം പറഞ്ഞു യാത്ര അയപ്പ് യോഗം അവസാനിപ്പിച്ചു, കടന്നുവന്ന എല്ലാവർക്കും ഇടവക കമ്മറ്റി സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

എബി മക്കപ്പുഴ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam