ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി കോടതി.
12 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിക്ക് മുന്‍പാകെ തഹാവൂര്‍ റാണയെ ഹാജരാക്കിയത്.
കനത്ത സുരക്ഷയിലാണ് തഹാവൂര്‍ റാണയെ കോടതിയിലെത്തിച്ചത്. ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും റാണയെ വൈദ്യ പരിശോധയ്ക്ക് വിധേയനാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും എന്‍ഐഎ ജഡ്ജി ചന്ദര്‍ ജിത് സിങ് ഉത്തരവിട്ടു.
എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം അഭിഭാഷകനുമായുള്ള റാണയുടെ കൂടിക്കാഴ്ചയെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഭീകരാക്രമണത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തഹാവൂര്‍ റാണയെ ചോദ്യം ചെയ്തുവരികയാണ് എന്‍ഐഎ.
റാണ വെളിപ്പെടുത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഭീകരാക്രമണത്തിലെ മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നിലവില്‍ ഹെഡ്‌ലി അമേരിക്കയിലെ ജയിലിലാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്