മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്‌തറിന്റേതടക്കം 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ

APRIL 28, 2025, 12:58 AM

ഡൽഹി: 26പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. പ്രമുഖ വാർത്താ ഏജൻസികളുടേതും മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്‌തറിന്റേതും ഉൾപ്പെടെ ഉള്ള ചാനലുകൾ ആണ് ഇന്ത്യ നിരോധിച്ചത്.

അതേസമയം ഇന്ത്യയ്‌ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസിക്കുമെതിരെ പ്രകോപനപരവും വർഗീയപരവുമായ ഉള്ളടക്കങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിതിന് പിന്നാലെയാണ് കർശന നടപടി ഉണ്ടായത്.

ഡോൺ ന്യൂസ്, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങി ഏകദേശം 63 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള പ്രമുഖ പാകിസ്ഥാൻ വാർത്താ ചാനലുകൾ വരെ ഇന്ത്യ നിരോധിച്ച പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ പത്രപ്രവർത്തകരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. ദി പാകിസ്ഥാൻ റഫറൻസ്, സമ സ്പോർട്സ്, ഉസൈർ ക്രിക്കറ്റ്, റാസി നാമ എന്നിവയാണ് മറ്റ് നിരോധിത ചാനലുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam