ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുള്ള കേന്ദ്ര നിർദേശത്തെ തുടർന്ന് 537 പാകിസ്താൻ പൗരർ ഇന്ത്യ വിട്ടു.
ഏപ്രിൽ 24 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് അട്ടാരി -വാഗ അതിർത്തി വഴി ഇത്രയും പാക് പൗരന്മാർ ഇന്ത്യ വിട്ടത്. കൂടാതെ, ഹ്രസ്വ കാല വിസയുള്ളവർക്ക് നാട് വിടാനുള്ള കാലാവധി ഇന്നത്തോടെ അവസാനിച്ചു.
ഇക്കാലയളവിൽ 850 ഇന്ത്യക്കാർ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കെത്തിയെന്ന് അട്ടാരി അതിർത്തിയിലെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ അരുൺ പാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ഞായറാഴ്ച മാത്രം 237 പാകിസ്താനികളാണ് അതിർത്തി വിട്ടതെന്നും 116 പേർ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്