ഡൽഹി: രോഹിണിയിലെ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം.
രോഹിണിയിലെ സെക്ടർ 17ലെ ശ്രീനികേതൻ അപ്പാർട്ട്മെൻ്റിന് സമീപമുള്ള ചേരിയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.00 മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്.
രണ്ടുപേരുടേയും മൃതദേഹം സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. 800 ലധികം കുടിലുകള്‍ കത്തിനശിച്ചു.
തീപിടുത്തത്തിൻ്റെ കാരണം എന്താണ് എന്ന് വ്യക്തമല്ലെന്ന് വെസ്റ്റ് സോണിലെ ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എം. കെ. ചതോപാധ്യായ പറഞ്ഞു.തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്