ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ചാംപ്യന്മാർ. ടോട്ടനത്തെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് ലിവർപൂൾ ലീഗ് കിരീടം നേടുന്നത്.
ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ 20 കിരീടമെന്ന റെക്കോർഡിന് ഒപ്പവും ലിവർപൂൾ എത്തി. ലൂയിസ് ഡയസ്(16), അലക്സിസ് മക്കാലിസ്റ്റർ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവർ ലിവർപൂളിനായി ഗോൾ കണ്ടെത്തി. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെൽഫ് ഗോളും വഴങ്ങിയതോടെ സ്കോർ 5-1 എന്നായി.
സൂപ്പർതാരം മുഹമ്മദ് സലായുടെ മിന്നും ഫോമാണ് ടീമിനെ കിരീടത്തിനായുള്ള പോരാട്ടത്തിന് കരുത്തായത്. 28 ഗോളുകളും 18 അസിസ്റ്റുമാണ് പ്രീമിയർ ലീഗിൽ മുഹമ്മദ് സല ഇതുവരെ നേടിയത്.
ടോട്ടനത്തിനെതിരെ ഗോൾ നേടിയതോടെ ഇംഗ്ലണ്ടിൽ ഏറ്റവുമധികം ഗോൾ നേടുന്ന വിദേശ താരമെന്ന അഗ്യൂറോയുടെ റെക്കോർഡും സല മറികടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്