മഴ കാരണം 39 ഓവറായി ചുരുക്കിയ ആദ്യ ഏകദിന മത്സരത്തിൽ ശ്രീലങ്കൻ വനിതകളെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതകൾ തങ്ങളുടെ പരമ്പരയ്ക്ക് തകർപ്പൻ തുടക്കം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 38.1 ഓവറിൽ 147 റൺസിന് ഓൾ ഔട്ടായി. ഹസിനി പെരേര (46 പന്തിൽ 30),
കവിഷ ദിൽഹാരി (26 പന്തിൽ 25) എന്നിവരാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ലങ്കൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. സ്‌നേഹ റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. ദീപ്തി ശർമ്മയും നല്ലപുറെഡ്ഡി ചരണിയും രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 29.4 ഓവറിൽ 149/1 എന്ന സ്‌കോറോടെ അനായാസമായി ലക്ഷ്യം മറികടന്നു. പ്രതിക റാവൽ 62 പന്തിൽ പുറത്താകാതെ 50 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഹർലീൻ ഡിയോൾ 48 റൺസുമായി മികച്ച പിന്തുണ നൽകി. മികച്ച ഫോമിൽ കളിക്കുകയായിരുന്ന സ്മൃതി മന്ഥാനയുടെ (46 പന്തിൽ 43) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്