നോവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരം മാറ്റിയോ അർണാൾഡിയോട് തോറ്റ് പുറത്തായി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു അർണാൾഡിയുടെ വിജയം (6-3, 6-4). ഈ സീസണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
നേരത്തെ മോണ്ടി കാർലോ ഓപ്പണിലും ആദ്യ റൗണ്ടിൽ അദ്ദേഹം പുറത്തായിരുന്നു. ലോക റാങ്കിംഗിൽ 44-ാം സ്ഥാനത്തുള്ള അർണാൾഡിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്.
മറ്റൊരു മത്സരത്തിൽ, ഇറ്റലിയുടെ ലൊറെൻസോ മുസെറ്റി അർജന്റീനയുടെ തോമസ് എച്ചെവെറിയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
വനിതാ വിഭാഗത്തിൽ മാഡിസൺ കീസും കോക്കോ ഗൗഫും മുന്നേറിയപ്പോൾ, കൗമാര താരം മിറ ആൻഡ്രീവയും നാലാം റൗണ്ടിൽ എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്