ശമ്പളവും ബോണസും നൽകിയിട്ടില്ലെന്ന് ആരോപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ ജേസൺ ഗില്ലസ്പി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) കോടതിയെ സമീപിച്ചു.
അദ്ദേഹം പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) അയച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമേ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനും ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന വിജയത്തിനും ബോണസ് നൽകേണ്ടതുണ്ടെന്ന് ഗില്ലസ്പി അവകാശപ്പെടുന്നു.
കഴിഞ്ഞ ഡിസംബറിൽ ഗില്ലസ്പി മുഖ്യ പരിശീലക സ്ഥാനം രാജിവച്ചു. രണ്ട് വർഷത്തെ കരാറിൽ 2024 ഏപ്രിലിലാണ് ഗില്ലസ്പിയെ നിയമിച്ചത്. എന്നിരുന്നാലും, ആറ് മാസത്തിനുള്ളിൽ ഗില്ലസ്പി സ്ഥാനമൊഴിയേണ്ടിവന്നു. ടീമിന്മേൽ പൂർണ്ണ അധികാരം നൽകാൻ പിസിബി തയ്യാറാകാത്തതും ബോർഡിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് കാരണം.
അതേസമയം ഗില്ലസ്‌പിയുടെ വാദങ്ങളെയെല്ലാം പിസിബി തള്ളിക്കളഞ്ഞു. നാല് മാസത്തെ നോട്ടീസ് പീരിയഡ് പോലും പാലിക്കാതെയാണ് ഗില്ലസ്‌പി രാജിവെച്ചുപോയതെന്നും പിസിബി ആരോപിച്ചു. കരാറിന്റെ ലംഘനമാണ് ഗില്ലസ്‌പി നടത്തിയതെന്നും പിസിബി പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്