സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഹൈദരാബാദ് ഉയര്‍ത്തിയ 144 റണ്‍സ് വിജയ ലക്ഷ്യം 15.4 ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് മറികടന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മുംബൈ ഇന്ത്യന്‍സ് വിജയിക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം തന്നെ നിരാശയായിരുന്നു. ഓപ്പണറായി ഇറങ്ങി ട്രാവിസ് ഹെഡ് നാല് ബോളില്‍ റണ്‍സ് ഒന്നും നേടാതെ പുറത്തായി.
സഹ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ എട്ട് ബോളില്‍ എട്ട് റണ്‍സ് എടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ നാല് ബോളില്‍ ഒരു റണ്‍സ് മാത്രം എടുത്ത് പുറത്തായപ്പോള്‍ നതീഷ് റെഡ്ഡി രണ്ട് റണ്‍സ് മാത്രം നേടി പുറത്തായി.
പിന്നീട് ഇറങ്ങിയ ക്ലാസെന്‍ 44 ബോളില്‍ 71 റണ്‍സ് നേടി ആണ് ഹൈദരാബാദിന് ആശ്വാസമായി. അങ്കിത് വര്‍മ 12 റണ്‍സും അഭിനവ് മനോഹര്‍ 43 റണ്‍സുമാണ് നേടിയത്. എന്നാല്‍ അവസാനം ഇറങ്ങിയ കമ്മിന്‍സും ഹര്‍ഷല്‍ പട്ടേലും ഓരോ റണ്‍സ് വീതമാണ് നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്