അഹമ്മദാബാദ്: വീഡിയോ കോണ്‍ഫറന്‍സ് വഴി ടോയ്‌ലെറ്റില്‍ ഇരുന്ന് കോടതി നടപടികളില്‍ പങ്കെടുത്തയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം രൂപയുടെ പിഴയാണ് ഗുജറാത്തി ഹൈക്കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആര്‍.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളില്‍ പങ്കെടുത്ത യുവാവ് ടോയ്ലറ്റ് സീറ്റില്‍ ഇരിക്കുന്നത് കണ്ടതായും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇത്തരത്തിൽ കോടതി നടപടികളില്‍ ഇയാള്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് അടുത്ത വാദം കേള്‍ക്കലിന് മുമ്പ് ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്