തോല്‍വിയില്‍ ഞെട്ടി വിന്‍ഡീസ് ക്രിക്കറ്റ്; അടിയന്തര യോഗം ചേരും, ലാറയും വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും പങ്കെടുക്കും

JULY 15, 2025, 11:34 AM

ജമൈക്ക: വിഖ്യാതമായ കരീബിയന്‍ ക്രിക്കറ്റ് പുതിയ നിലവാരവില്ലായ്മയിലേക്ക് താഴ്ന്നതോടെ അടിയന്തര യോഗം വിളിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം ജമൈക്കയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ റോസ്റ്റണ്‍ ചേസിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് 27 റണ്‍സിന് പുറത്തായി നാണക്കേടിന്റെ പുതിയ റെക്കോഡിട്ടിരുന്നു. 87 പന്തില്‍ വിന്‍ഡീസിനെ പുറത്താക്കി ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 3-0 ന് സ്വന്തമാക്കി. 

പരമ്പരയിലുടനീളം മോശം ബാറ്റിംഗാണ് വിന്‍ഡീസ് കാഴ്ചവെച്ചത്. ബൗളിംഗ് മികച്ചു നിന്നെങ്കിലും ബാറ്റര്‍മാര്‍ പാടെ നിരാശപ്പെടുത്തി. തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാനാണ് അടിയന്തര യോഗം ചേരുന്നത്. ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറ, വിവ് റിച്ചാര്‍ഡ്‌സ്, സര്‍ ക്ലൈവ് ലോയ്ഡ് എന്നിവരെ യോഗത്തിലേക്ക് ക്ഷണിക്കുമെന്നും അവരുടെ അഭിപ്രായങ്ങളും തേടുമെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് ഡോ. കിഷോര്‍ ഷാലോ സ്ഥിരീകരിച്ചു. ഡോ. ശിവനാരായണന്‍ ചന്ദര്‍പോള്‍, ഡോ. ഡെസ്മണ്ട് ഹെയ്ന്‍സ്, ഇയാന്‍ ബ്രാഡ്‌ഷോ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. 

മുഴുവന്‍ ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഇനി ഉറക്കമില്ലാത്ത രാത്രികളാവും ഉണ്ടാവുകയെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും, പിന്തുണ ഏറ്റവും ആവശ്യമുള്ള സമയമായതിനാല്‍ ടീമിനെ പിന്തുണയ്ക്കുന്നത് തുടരാന്‍ അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam