ന്യുമോണിക് പ്ലേഗ് ബാധിച്ച് അമേരിക്കയില്‍ ഒരു മരണം

JULY 15, 2025, 12:16 PM

ഫീനിക്‌സ്: ന്യുമോണിക് പ്ലേഗ് ബാധിച്ച് വടക്കന്‍ അരിസോണയില്‍ ഒരു മരണം. പ്ലേഗ് ബാധിച്ച് ചത്ത മൃഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്കാണ് രോഗം ബാധിച്ചത്. രോഗിയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

18 വര്‍ഷത്തിനിടെ അരിസോണയിലെ ആദ്യത്തെ ന്യുമോണിക് പ്ലേഗ് മരണമാണ് ഇത്. 2007 ലാണ് ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത്. 2014 കോളറാഡോയിലും സ്ഥിരീകരിച്ചിരുന്നു. യെര്‍സിനിയ പെസ്റ്റിസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ന്യൂമോണിക് പ്ലേഗ്. 

ശക്തമായ പനി, തലവേദന, എന്നിവ പ്ലേഗിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ, ചിലപ്പോള്‍ രക്തം കലര്‍ന്നതോ വെള്ളമുള്ളതോ ആയ കഫം പുറത്ത് വരിക എന്നിവയും ന്യുമോണിക് പ്ലേഗിന്റെ ലക്ഷണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam