ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളുമായി കൂടിക്കാഴ്ച നടത്തി ചാള്‍സ് രാജാവ്. ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ത്രസിപ്പിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ പിറ്റേന്നാണ് ചൊവ്വാഴ്ച ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ ഇന്ത്യയുടെ ടീമംഗങ്ങളെ ചാള്‍സ് രാജാവ് കണ്ടത്. ഇരു ടീമുകള്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത് ചാള്‍സ് രാജാവ് ടീമംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനത്തില്‍ മുഹമ്മദ് സിറാജിന്റെ പുറത്താകലിനെ ചാള്‍സ് രാജാവ് നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചതായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ചാള്‍സ് രാജാവ് തങ്ങളെ കാണാന്‍ തയാറായത് അദ്ദേഹത്തിന്റെ ദയയും ഉദാരതയുമാണെന്ന് ഗില്‍ പറഞ്ഞു.
ഇംഗ്ലണ്ടിലേക്ക് നിരവധി തവണ വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചാള്‍സ് രാജാവിനെ കാണാന്‍ സാധിച്ചതെന്ന് വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ് പറഞ്ഞു. വളരെ സൗഹാര്‍ദ്ദപരമായാണ് അദ്ദേഹം പെരുമാറിയതെന്നും ഹര്‍മന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്