പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാരം നടത്തി. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബ വീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. എല്‍സിയും മറ്റൊരു മകളുമായ അലീനയും കൊച്ചി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. കുട്ടികള്‍ പഠിച്ചിരുന്ന കെവിഎം യുപി സ്‌കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സഹപാഠികളും അധ്യാപകും നാട്ടുകാരും അടക്കം ഒട്ടേറെ പേരാണ് നിറഞ്ഞ കണ്ണുകളുമായി കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാനെത്തിയത്.
എല്‍സിയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ മാര്‍ട്ടിന്‍ മരിച്ച് രണ്ട് മാസം കഴിഞ്ഞമ്പോഴാണ് കുട്ടികളെ മരണം കവര്‍ന്നത്. പിതാവിന്റെ കല്ലറയ്ക്ക് സമീപമാണ് കുട്ടികളെയും അടക്കം ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു എല്‍സി. ജോലികഴിഞ്ഞ് തിരിച്ചെത്തി വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഒരു മണിക്കൂറിന് ശേഷം മക്കള്‍ക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്