ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) സംപ്രേഷണം ഇന്ത്യയിൽ നിർത്തിവച്ചു.
ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാൻകോഡിനാണ് ഇന്ത്യയിൽ പിഎസ്എൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നത്. പിഎസ്എല്ലുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ഫാൻകോഡ് നീക്കം ചെയ്തു.
ഇതുവരെ, ലീഗിലെ 13 മത്സരങ്ങൾ ഫാൻകോഡ് സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പിഎസ്എൽ സംപ്രേക്ഷണം സംബന്ധിച്ച് ഫാൻകോഡ് ഇതിനകം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
പാകിസ്ഥാനെതിരായ നടപടികൾ ഇന്ത്യ കർശനമാക്കിയതിനെത്തുടർന്നാണ് പിഎസ്എൽ തത്സമയ സംപ്രേക്ഷണം നിർത്തിവച്ചത്.
ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്