പഞ്ചാബ് എഫ്‌സിയുടെ നാടകീയ തിരിച്ചുവരവുമായി എഫ്‌സി ഗോവ സൂപ്പർ കപ്പ് സെമിയിൽ. അവർ 2-1ന്റെ വിജയം സ്വന്തമാക്കി. 89 മിനുറ്റ് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് പഞ്ചാബ് പരാജയപ്പെട്ടത്.
89-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രിസൺ ഫെർണാണ്ടസ് വലതുവശത്തു നിന്ന് നൽകിയ ക്രോസ് പഞ്ചാബിന്റെ ആശിഷ് പ്രധാൻ വേണ്ടവിധം ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ബോക്‌സിന് പുറത്തേക്ക് പോയില്ല.
അവിടെയുണ്ടായിരുന്ന ബോർഹ ഹെറേറ പന്ത് ശാന്തമായി വലയുടെ താഴെ വലത് കോണിലേക്ക് അടിച്ച് ഗോവയെ ഒപ്പമെത്തിച്ചു.
ഇതിന് പിന്നാലെ മൂന്ന് മിനിറ്റിനുള്ളിൽ ഡ്രാസിച്ചിന്റെ ഉയർന്നു വന്ന ക്രോസ് പ്രതിരോധ താരം പ്രംവീർ മോശമായി ഹെഡ് ചെയ്തത് എഫ്‌സി ഗോവയുടെ യാസിറിന് അവസരമൊരുക്കി. യാസിറിന് പിഴച്ചില്ല, സ്‌കോർ 2-1.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്