ബെംഗളൂരു: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍, താന്‍ ബോംബ് കൈവശം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഒരു കനേഡിയന്‍ പൗരനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി കനേഡിയന്‍ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
താന്‍ ബോംബ് കൈവശം വച്ചിട്ടുണ്ടെന്ന് ഇയാള്‍ സഹയാത്രികരെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി.
സമഗ്രമായ പരിശോധനയ്ക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയതായും ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായും വാരണാസി വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത പറഞ്ഞു.
ഭീഷണി ഉണ്ടായ ഉടനെ ഇന്‍ഡിഗോ ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരം അറിയിച്ചു. സാധാരണ സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് വിമാനം നിലത്തിറക്കുകയും പരിശോധിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശദമായ അന്വേഷണവും നടക്കുന്നുണ്ട്. സുരക്ഷാ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്