കൊല്‍ക്കത്ത: തോക്കേന്തിയ 'പാകിസ്ഥാനില്‍ നിന്നുള്ള ചേട്ടനുമൊത്ത്' നില്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാദിയ ജില്ലയില്‍ നിന്നുള്ള യുവാവ് തന്റെ ഫേസ്ബുക്ക് സ്റ്റോറിയില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളില്‍, എകെ-47 റൈഫിളുകള്‍ കൈവശം വെച്ച ആളുകളോടൊത്ത് ഇയാള്‍ ഇരിക്കുന്നത് കാണാം. 'പാകിസ്ഥാനി ഭയ്യ' എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക് സ്റ്റോറി ഇട്ടിരിക്കുന്നത്. അടുത്തിടെയുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലായതിനാല്‍ ഇത് അപകട സൂചനയായി കണ്ട് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
'യുവാവ് നിലവില്‍ നിരീക്ഷണത്തിലാണ്. ശനിയാഴ്ച കൃഷ്ണഗര്‍ കോട്വാലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിറ്റക്ടീവുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്,' പശ്ചിമ ബംഗാള്‍ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍, യുവാവ് മൂന്ന് വര്‍ഷം മുമ്പ് വീട് വിട്ട് ഖത്തറിലേക്ക് ജോലിക്ക് പോയതായി വ്യക്തമായി. ഒരു വര്‍ഷം മുമ്പ്, ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. പ്രാഥമിക അന്വേഷണത്തില്‍ നിന്ന് ഇയാള്‍ വിദേശത്തായിരുന്ന സമയത്ത് തോക്കേന്തിയ ആളുകളെ കണ്ടുമുട്ടിയതായി സൂചനയുണ്ട്.
ചോദ്യം ചെയ്യലില്‍, വിവാഹിതയായ ഒരു ഹിന്ദു സ്ത്രീയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് മകനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയതായും അതിനുശേഷം തങ്ങള്‍ക്ക് അവനുമായി ഒരു ബന്ധവുമില്ലെന്നും യുവാവിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ ഇത് പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്