കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് റെസിസ്റ്റൻസ് ഫ്രണ്ട്. ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന അവകാശവാദം ഭീകര സംഘടന പിൻവലിച്ചു. എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഭീകരാക്രമണത്തെ ടിആർഎഫുമായി ബന്ധിപ്പിക്കുന്ന അവകാശവാദം തെറ്റാണെന്നും കശ്മീരി പ്രതിരോധത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമാണിതെന്നും സംഘടന പറഞ്ഞു.
"പഹൽഗാമിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൊന്നിൽ നിന്ന് ഒരു ഹ്രസ്വവും അനധികൃതവുമായ സന്ദേശം അയച്ചു. ആഭ്യന്തര അന്വേഷണത്തിന് ശേഷം , അത് ഇന്ത്യയുടെ ഡിജിറ്റൽ യുദ്ധതന്ത്രത്തിൻ്റെ പ്രധാന ഉപകരണമായ ഒരു ഏകോപിത സൈബർ നുഴഞ്ഞുകയറ്റത്തിൻ്റെ ഫലമാണെന്ന് വിശ്വസിക്കുവാൻ ഞങ്ങൾക്ക് കാരണമുണ്ട്", ടിആർഎഫ് പ്രസ്താവനയിൽ പറഞ്ഞു.
സൈബർ നുഴഞ്ഞുകയറ്റത്തേപ്പറ്റി പരിശോധിക്കുമെന്നും ആദ്യഘട്ട അന്വേഷണത്തിൽ ഇതിനു പിന്നിൽ ഇന്ത്യയുടെ സൈബർ ഇൻ്റലിജൻസ് വിഭാഗമാണെന്നും ടിആർഎഫ് പ്രസ്താവനയിൽ പറയുന്നു. ഇതാദ്യമായല്ല ഇന്ത്യ രാഷ്ട്രീയ ലാഭത്തിനായി ഇത്തരത്തിൽ കലഹങ്ങൾ സൃഷ്ടിക്കുന്നതായി പ്രസ്താവനയിൽ ഭീകര സംഘടന ആരോപിക്കുന്നു.
രണ്ട് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 28 പേരാണ് ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പഹൽഗാമിന്റെ മുകൾ ഭാഗത്തുള്ള ബൈസരൻ പുൽമേടുകൾക്ക് ചുറ്റുമുള്ള ഇടതൂർന്ന വനങ്ങളിൽ നിന്നും എത്തിയ ഭീകരവാദികളാണ് വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.
സംഭവം നടന്നതിനു പിന്നാലെ, പാകിസ്ഥാൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയായ ദ റസിസ്റ്റന്‍സ് ഫ്രണ്ട് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്