തിരുവനന്തപുരം: കേരളത്തില്‍ 104 പാകിസ്ഥാന്‍ പൗരന്‍മാര്‍ ഉണ്ടെന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 45 പേര്‍ ദീര്‍ഘകാല വിസയിലും 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്ന് പേര്‍ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാള്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാല്‍ ജയിലിലുമാണ്.
ദീര്‍ഘകാല വിസയുള്ളവര്‍ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലായും ഉള്ളത്. കേരളീയരെ വിവാഹം കഴിച്ച് വര്‍ഷങ്ങളായി കേരളത്തില്‍ തന്നെ കഴിയുന്ന ദീര്‍ഘകാല വിസയുള്ള പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദ സഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്ഥാന്‍കാര്‍ ചൊവ്വാഴ്ചയ്ക്ക് മുന്‍പ് രാജ്യംവിടണം. ഇത്തരത്തില്‍ 59 പേരാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഏതാനും പേര്‍ മടങ്ങിയതായും പൊലീസ് വ്യക്തമാക്കുന്നു.
മെഡിക്കല്‍ വിസയിലെത്തിയവര്‍ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവര്‍ 27-നുമുള്ളില്‍ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതില്‍ നഗരപരിധിയിലുള്ളയാള്‍ക്ക് ദീര്‍ഘകാല വിസയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്