തിരുവനന്തപുരം: പോളിടെക്നിക് വിദ്യാർഥിനിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈമനം വനിത പോളിടെക്‌നിക്കിലെ കൊമേഴ്ഷ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർഥിനിയും യൂണിയൻ മാഗസിൻ എഡിറ്ററുമാണ് മഹിമ.
വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.
പിൻവാതിൽ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീടിന്റെ അടുക്കളയിലാണ് സംഭവം. മുൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ ഇതുവരെ ദുരൂഹത ഇല്ലെന്ന് നരുവാമൂട് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്