ജയ്പൂര്‍: രാജസ്ഥാനിലെ മരുപ്രദേശമായ ജയ്‌സാല്‍മീറിലെ സാധേവാല സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 10-12 കിലോമീറ്റര്‍ ഉള്ളില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ട് കൗമാരക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. 14 വയസുള്ള പെണ്‍കുട്ടിയുടെയും 17 വയസുകാരനായ ആണ്‍കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗജേസിംഗ് ഗ്രാമത്തിനടുത്തുള്ള ഒരു മണല്‍ക്കൂനയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നതായി ഒരു ആട്ടിടയനാണ് കണ്ടത്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ സിം കാര്‍ഡുകളും കണ്ടെത്തി. പാകിസ്ഥാന്‍ സ്വദേശികളായ രവി കുമാര്‍ (17), ശാന്തി (14) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.
മരുഭൂമിയിലെ കടുത്ത ചൂടും നിര്‍ജലീകരണവും പട്ടിണിയും മൂലമാണ് ഇവര്‍ മരിച്ചതെന്ന് കരുതപ്പെടുന്നു. മൃതദേഹത്തിനടുത്ത് ഒഴിഞ്ഞ ഒരു കുടിവെള്ള കുപ്പി ഉണ്ടായിരുന്നു. അടുത്തിടെ വിവാഹം കഴിച്ച ഇരുവരും ഇന്ത്യയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വിസ നിഷേധിച്ചു. തുടര്‍ന്ന് അനധികൃതമായി അന്താരാഷ്ട്ര അതിര്‍ത്തി മറികടക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷയോടെയുള്ള ആ യാത്ര മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്