ആലപ്പുഴ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണ് വൻ ദുരന്തം വരേണ്ടത് ഒഴിവായത് തലനാരിഴയ്ക്ക്.
ട്രാക്ക് മെയിന്റനർ ഇ.എസ്. അനന്തുവിന്റെ സമയോചിത ഇടപെടൽ മൂലമാണ് വൻദുരന്തം ഒഴിവായത്.
ചെങ്ങന്നൂർ മടത്തുംപടിയിലായിരുന്നു സംഭവം. മരം വീണ സമയത്ത് നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ ട്രാക്കിലുണ്ടായിരുന്നു. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി ട്രെയിൻ തടഞ്ഞുനിർത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്