ഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന നിര്‍ദേശം വന്നതോടെ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ ആശങ്കയിൽ. 2023 ൽ ഭർത്താവിനെ ഉപേക്ഷിച്ച് പാകിസ്ഥാനിൽ നിന്ന് നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് വന്ന സീമ ഹൈദറിന്റെ വാർത്ത വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സീമ ഹൈദർ, ഉത്തർപ്രദേശ് സ്വദേശിയായ സച്ചിൻ മീണയുമായി ഓൺലൈനിലൂടെ പ്രണയത്തിലാവുകയും സച്ചിനെ വിവാഹം കഴിക്കാൻ സീമ കുട്ടികളുമായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തുകയുമായിരുന്നു. തുടർന്ന് സച്ചിനെ വിവാഹം കഴിച്ച സീമ കഴിഞ്ഞ വർഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
പാകിസ്ഥാൻ പൗരന്മാർക്ക് രാജ്യം വിടാനുള്ള നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, തന്നെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കരുതെന്ന് അഭ്യർത്ഥിക്കാൻ സീമ മുന്നോട്ട് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് സീമ അഭ്യർത്ഥിച്ചു.
തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട. മോദിയും യോഗിയും ഇന്ത്യയില്‍ തുടരാന്‍ തന്നെ അനുവദിക്കണം. പാകിസ്ഥാന്റെ മകളായ താന്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഇന്ത്യയില്‍ അഭയാര്‍ത്ഥിയാണെന്നും സീമ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്