ഡൽഹി: വി.ഡി. സവർക്കറിനെതിരായ പരാമർശത്തിൽ മെയ് 9 ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പൂനെ കോടതി ആവശ്യപ്പെട്ടു. സവർക്കറുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടി.
ലണ്ടനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. സുപ്രീം കോടതി ഇന്നലെ രാഹുലിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്നും അവ ആവർത്തിച്ചാൽ സ്വമേധയാ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നൽകിയിരുന്നു. സവര്‍ക്കറെ ആരാധിക്കുന്ന മഹാരാഷ്ട്രയില്‍ പോയി എന്തിന് പ്രസ്താവന നടത്തിയെന്ന് കോടതി ചോദിച്ചു.
സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നല്കിയിരുന്നു.
രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് കഴിഞ്ഞ നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് മൻമോഹൻ എന്നിവരുടെ ബഞ്ച് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്