ന്യൂഡെല്‍ഹി: അഹിംസ ഹിന്ദുമതത്തിന്റെ ഒരു പ്രധാന തത്വമാണെങ്കിലും, തെമ്മാടികളില്‍ നിന്നുള്ള ഭീഷണികളെ നേരിടലും മതത്തിന്റെ ഭാഗമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. ജനങ്ങളെ സംരക്ഷിക്കുകയെന്ന കടമ രാജാവ് നിര്‍വഹിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.
'അഹിംസ നമ്മുടെ അടിസ്ഥാന സ്വഭാവമാണ്, നമ്മുടെ മൂല്യമാണ്. പക്ഷേ ചിലര്‍ മാറില്ല; നിങ്ങള്‍ എന്ത് ചെയ്താലും അവര്‍ ലോകത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും,' ഒരു പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് ഭാഗവത് പറഞ്ഞു.
'അഹിംസയാണ് നമ്മുടെ മതം. തെമ്മാടികളെ പാഠം പഠിപ്പിക്കുന്നതും നമ്മുടെ മതമാണ്. നാം നമ്മുടെ അയല്‍ക്കാരെ ഒരിക്കലും അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല. പക്ഷേ, ആരെങ്കിലും തിന്മയിലേക്ക് തിരിഞ്ഞാല്‍, മറ്റെന്താണ് പോംവഴി? ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് രാജാവിന്റെ കടമ; രാജാവ് തന്റെ കടമ നിര്‍വഹിക്കണം,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്