തിരുവനന്തപുരം: കോൺഗ്രസിലേത് പോലെ തന്നെ തിരുവനന്തപുരം സെൻട്രൽ സീറ്റിനായി എൽഡിഎഫിലും പിടിവലി.
സെൻട്രൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം രംഗത്തെത്തി.
സീറ്റ് ഏറ്റെടുക്കാൻ സിപിഐഎമ്മും, നിയമപോരാട്ടത്തിലൂടെ തിരിച്ചുവരവിനായി ആന്റണി രാജുവും ശ്രമിക്കുന്നതിനിടെയാണ് കേരള കോൺഗ്രസും സീറ്റ് ആവശ്യം ശക്തമാക്കിയത്.
സീറ്റിൽ കേരള കോൺഗ്രസ് എമ്മിന് ജയസാധ്യയുണ്ടെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു.
കേരള കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ് തിരുവനന്തപുരം. സീറ്റ് തന്നാൽ കേരള കോൺഗ്രസിന്റെ ശക്തി തെളിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ വലിയ മുന്നേറ്റം ഉണ്ടായിരുന്നു. ജില്ലയിൽ ഒരു സീറ്റ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. അത് ഇടതുപക്ഷം അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?