ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജി സുധാകരൻ മത്സരിച്ചേക്കുമെന്ന് സൂചനകൾ.
പിന്തുണ തേടി ജി സുധാകരൻ പ്രവർത്തകരെ ഫോണിൽ നേരിട്ട് വിളിച്ചു. പ്രാദേശിക നേതൃത്വത്തോട് അതൃപ്തിയുള്ള നേതാക്കൾ ജി സുധാകരന് പിന്തുണ അറിയിച്ചതായാണ് വിവരം.
ഇതുസംബന്ധിച്ച് സുധാകരൻ നാളെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പുന്നപ്രയിലെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ച് നാളെ വാർത്താസമ്മേളനം നടത്തും.
മാധ്യമപ്രവർത്തകരെ ചേർന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ജി സുധാകരൻ ആരംഭിച്ചിട്ടുണ്ട്. സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി കമ്മിറ്റികളിൽ ചർച്ചയായി. അദ്ദേഹം പാർട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളിൽ ഉയർന്നു.
എന്നാൽ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാർട്ടി വിട്ട് പോകില്ലെന്നും ധാർമിക ആശയപരമായ മൂല്യങ്ങൾ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്
ബി.ജെ.പി-സഭ ബന്ധത്തിൽ 'കരിനിഴൽ': പി.സി. ജോർജിന്റെ കടന്നാക്രമണവും ബി.ജെ.പിയുടെ തന്ത്രമാറ്റവും!
വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം