നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ

MARCH 11, 2026, 3:11 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന വാർത്ത തള്ളി കെ സി വേണുഗോപാൽ. 

ഞാൻ മത്സരിക്കുമെന്ന് ചില ചാനലുകളാണ് പറഞ്ഞത്. അതുകൊണ്ട് മറ്റ് എംപിമാർ മത്സരിക്കണമെന്ന് പറഞ്ഞു എന്നാണ് ഒരു ചാനൽ വാർത്ത കൊടുത്തത്.

നിങ്ങൾക്ക് മറവിരോഗം ഉണ്ടോ എന്ന് ചോദിച്ച കെസി വേണുഗോപാൽ ഒരു ദിവസം ഒരു വാർത്ത പറയും നാളെ അത് മാറ്റി പറയും, ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട് എന്നത് തെറ്റല്ല, എന്നാൽ തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നും പറഞ്ഞു.

vachakam
vachakam
vachakam

ഞാൻ മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും ഞാൻ പലവട്ടം നിലപാട് വ്യക്തമാക്കിയതാണ്, എന്നോട് ആദ്യം ചോദിക്കുകയെങ്കിലും വേണ്ടേ? മറ്റ് എംപിമാർ മത്സരിക്കുമോ എന്നുള്ളത് അവരോട് ചോദിക്കണം. 

 എന്നോട് ഒന്ന് ചോദിച്ചിട്ട് വാർത്ത കൊടുക്ക് എന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam