ആലപ്പുഴ: സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരൻ. പുന്നപ്രയിലെ വസതിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തില്ലെന്നും ചുവരെഴുതില്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി ഉണ്ടെങ്കിൽ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ ഒന്നും പറയില്ല, രാഷ്ട്രീയമായിരിക്കും സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു എന്നത് എല്ലാവരും കൊടുത്തു. ഒരു ദൗത്യവുമായി പാർട്ടി നേതാക്കൾ ആരും വന്നില്ല.
ദൗത്യവുമായി വരണ്ട സാഹചര്യം ഇല്ല. പാർട്ടിക്ക് വേണ്ടി ജീവിച്ച ആളാണ് ഞാൻ. ആക്ഷേപിക്കാൻ ഞാനില്ല . 17 പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു. പാര്‍ട്ടിയുടെ ആദര്‍ശം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാര കൊതി ആണെന്ന ആരോപണത്തിന് മറുപടി, പാർട്ടിക്കാർ മത്സരിക്കുന്നത് കാശിക്കുപോകാൻ ആണോ, സന്യസിക്കാൻ ആണോ എന്നായിരുന്നു ജി. സുധാകരൻ്റെ മറുപടി. പിണറായി മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമുണ്ടെന്നും മൂന്നാം പിണറായി സർക്കാർ വരുന്നതിൽ താൽപ്പര്യം ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?
നേമം 2026: 'വോട്ട് വേണ്ടെന്ന് പറയില്ല'; ശിവൻകുട്ടിയുടെ പ്രസ്താവനയും പുകയുന്ന വിവാദങ്ങളും!
ആദ്യ കാബിനറ്റിൽ തന്നെ 'റബർ 250'; യു.ഡി.എഫിന്റെ തുറുപ്പുചീട്ടുമായി രാഹുൽ ഗാന്ധി!