തിരുവനന്തപുരത്ത് സി പി ജോണിനെതിരെ പോസ്റ്റർ

MARCH 10, 2026, 12:28 AM

തിരുവനന്തപുരം:  കോൺഗ്രസിന്റെ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപിക്ക് കൈമാറുന്നതിന് എതിരെ  പോസ്റ്ററുകൾ.

സി പി ജോണിനെതിരെ ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.  സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും ആളില്ലാത്ത സിഎംപിയുടെ സി പി ജോണിന് സീറ്റ് നൽകരുത് എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. 

മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പോസ്റ്ററുകൾ. നഗരത്തിൽ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം മുൻ ഡിസിസി പ്രസിഡന്റും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ തിരുവനന്തപുരത്ത് മത്സരിക്കാൻ താല്പര്യം നേതൃത്വത്തെ അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു.

എന്നാൽ സിഎംപിക്ക് ഈ സീറ്റ് നൽകാനും അവിടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സി പി ജോണിനെ മത്സരിപ്പിക്കാനുമാണ് യുഡിഎഫ് നേൃത്വത്തിൻറെ നീക്കം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam