എറണാകുളം: പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരെ മത്സരിക്കുന്നതിൽ റിസ്കുണ്ട് എന്ന് സിപിഐ സ്ഥാനാർഥി ഇ.ടി. ടൈസൺ.
സംസ്ഥാനത്ത് ആകെ ഇടതുപക്ഷത്തിന് അനുകൂലമായ വികാരം ഉണ്ട് എന്നും ടൈസൺ പറഞ്ഞു. സി.സി. മുകുന്ദന്റെ കാര്യത്തിൽ പാർട്ടി വ്യക്തത വരുത്തുമെന്നും ടൈസൺ പറഞ്ഞു. മത്സരത്തിന് തയ്യാറാണ്. അനുകൂല ഘടകങ്ങളും പ്രതികൂല ഘടകങ്ങളും ഉണ്ടെന്ന് അറിയാം.
എറണാകുളം ജില്ലയിൽ തനിക്കെതിരെ വികാരമുണ്ടോ എന്നതിനെതിനെ കുറിച്ച് അറിവില്ല. മത്സരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ജില്ലയിലെ പാർട്ടി ഒരുക്കും.
പറവൂരിൽ ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളിയാണ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!