തിരുവനന്തപുരം : നേമം മണ്ഡലം പിടിക്കാന്‍ കെ എസ് ശബരീനാഥനെ രംഗത്തിറക്കാൻ കോണ്‍ഗ്രസ്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നേമത്ത് സിപിഐഎം പരിഗണിക്കുന്നത് വി ശിവൻകുട്ടിയെ തന്നെയെന്നാണ്.
ബിജെപി പരിഗണിക്കുന്നത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖേറിനെയും. നേരത്തെ നേമം മണ്ഡലത്തിൽ കെഎസ്‌യു നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ അടക്കം കോൺഗ്രസ് പരിഗണിച്ചിരുന്നു.
മുമ്പ് ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലം കൂടിയാണ് നേമം. അതുകൊണ്ടുതന്നെ കരുത്തനായ ഒരു സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്.
ശബരീനാഥിൻ്റെ പേരിനാണ് ചര്‍ച്ചകളില്‍ മുന്‍തൂക്കം. നെയ്യാറ്റികരയില്‍ എന്‍ ശക്തന്‍ അടക്കം മൂന്ന് പേരുകള്‍ പരിഗണനയിലുണ്ട്. അരുവിക്കരയില്‍ വി എസ് ശിവകുമാറോ എം ആര്‍ ബൈജുവോ സ്ഥാനാര്‍ത്ഥിയാകും.
വര്‍ക്കല, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകളിൽ ചര്‍ച്ച തുടരുകയാണ്. വാമനപുരത്ത് പാലോട് രവിയെ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?
നേമം 2026: 'വോട്ട് വേണ്ടെന്ന് പറയില്ല'; ശിവൻകുട്ടിയുടെ പ്രസ്താവനയും പുകയുന്ന വിവാദങ്ങളും!
ആദ്യ കാബിനറ്റിൽ തന്നെ 'റബർ 250'; യു.ഡി.എഫിന്റെ തുറുപ്പുചീട്ടുമായി രാഹുൽ ഗാന്ധി!