താൻ തന്നെ മത്സരിക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിൽ അസ്വാരസ്യം

MARCH 10, 2026, 9:51 AM

കണ്ണൂർ:  താൻ കണ്ണൂർ സീറ്റിൽ  മത്സരിക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിൽ  അസ്വാരസ്യം.

കോൺഗ്രസ് മികച്ച ജയസാധ്യത കാണുന്ന കണ്ണൂർ സീറ്റിന്‍റെ കാര്യത്തിൽ സുധാകരനുമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ല. എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാം. സുധാകരനല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാളാകും സ്ഥാനാർത്ഥി.

എന്നാൽ ചർച്ചകൾക്ക് മുമ്പ് നേതാവ് സ്വയം മത്സരം പ്രഖ്യാപിച്ചതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.

vachakam
vachakam
vachakam

അതേസമയം ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. നേതാക്കൾ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഒഴിവാക്കാൻ സുധാകരൻ ഇടപെട്ടത്.

 സുധാകരനുമായി സണ്ണി ജോസഫും ചെന്നിത്തലയും സംസാരിച്ചു. കണ്ണൂർ സീറ്റിൽ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും അതിന് മുമ്പ് വിവാദങ്ങൾക്ക് ഇടനൽകരുതെന്നും അഭ്യർത്ഥിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam