തൃശ്ശൂർ: നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെ നിലവിലെ എംഎൽഎ സി സി മുകുന്ദൻ്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നാട്ടികയിൽ നിന്ന് ഗീതാ ഗോപിയെ മാറ്റില്ല, തൃശൂർ ജില്ല കമ്മിറ്റി സി സി മുകുന്ദൻ വേണ്ടെന്ന നിലപാടാണ് എടുത്തത്.
സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും എടുക്കുന്ന തീരുമാനം അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റികൾ എടുത്ത അന്തിമ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
നാട്ടികയിൽ പൊട്ടലും ചീറ്റലും ഒന്നുമില്ലന്നും സി സി മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു.
പേയ്മെൻ്റ് സീറ്റല്ല നാട്ടികയെന്നും പേയ്‌മെന്റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ലയെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല് സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!