ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരരുടെ ആസ്തികള്‍ക്കെതിരെയുള്ള നടപടി തുടരുന്നു. ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ഫാറൂഖ് അഹമ്മദിന്റെ വീട് കുപ്വാരയില്‍ ബോംബ് വെച്ചു തകര്‍ത്തു. നിലവില്‍ പാകിസ്ഥാനിലാണ് ഫാറുഖ് അഹമ്മദ് താമസിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം ആറാമത്തെ ഭീകരന്റെ വീടാണ തകര്‍ക്കുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍, സുരക്ഷാ സേന, ജില്ലാ ഭരണകൂടങ്ങളുമായി ഏകോപിപ്പിച്ച്, ജമ്മു കശ്മീരിലുടനീളം നിരവധി ഭീകരരുടെ വീടുകള്‍ തകര്‍ത്തുകൊണ്ട് ഭീകരതയ്ക്കെതിരായ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടികള്‍.
അനന്ത്നാഗ് ജില്ലയിലെ തോക്കര്‍പൂരയില്‍ നിന്നുള്ള ആദില്‍ അഹമ്മദ് തോക്കര്‍, പുല്‍വാമയിലെ മുറാനില്‍ നിന്നുള്ള അഹ്സാന്‍ ഉല്‍ ഹഖ് ഷെയ്ഖ്, ത്രാലില്‍ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, ഷോപിയാനിലെ ചോട്ടിപോരയില്‍ നിന്നുള്ള ഷാഹിദ് അഹമ്മദ് കുട്ടായ്, കുല്‍ഗാമിലെ മതല്‍ഹാമയില്‍ നിന്നുള്ള സാഹിദ് അഹമ്മദ് ഗാനി എന്നിവരുടെ വീടുകളും കഴിഞ്ഞ ദിവസങ്ങളില്‍ നശിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്