പാക് കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാന്‍ തീവ്രശ്രമം; മറുപടി നല്‍കാതെ പാകിസ്ഥാന്‍, വീണ്ടും ചര്‍ച്ച നടത്തും

APRIL 25, 2025, 8:52 PM

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാന്‍ ചര്‍ച്ചകള്‍ നടത്തി ഇന്ത്യ. ജവാനെ വിട്ടുകിട്ടാന്‍ അതിര്‍ത്തിരക്ഷാസേനയും പാകിസ്ഥാന്‍ റേഞ്ചേഴ്സും തമ്മില്‍ മൂന്ന് ഫ്‌ളാഗ് മീറ്റിങ്ങുകളാണ് നടത്തിയത്. പാകിസ്ഥാന്‍ മറുപടി നല്‍കാത്തതിനാല്‍ വീണ്ടും ചര്‍ച്ചനടത്താനാണ് ഇന്ത്യയുടെ തീരുമാനം.

ജവാനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ ജവാന്‍ പുര്‍നാം സാഹു ബുധനാഴ്ചയാണ് പാക് പട്ടാളത്തിന്റെ കസ്റ്റഡിയില്‍ ആയത്. ജവാനെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനകളുമായി കഴിയുകയാണ് കുടുംബം. മൂന്നാഴ്ച മുന്‍പാണ് പുര്‍നാം സാഹു അവധി കഴിഞ്ഞ് മടങ്ങിയത്.

അതിര്‍ത്തിയില്‍ കിസാന്‍ ഗാര്‍ഡ് ഡ്യൂട്ടിക്കിടെയാണ് സാഹു പാകിസ്ഥാന്‍ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ. സിങ് അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേയാണ് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്തത്.

ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ സിങ് പാകിസ്ഥാന്റെ ഭാഗത്തേക്ക് അറിയാതെ കടന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam