ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സമവായത്തിലെത്താനും തർക്കങ്ങൾ പരിഹരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളുമായി ചർച്ച നടത്തും.
സാധനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 12 ശതമാനം സ്ലാബ് ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്.
സാധാരണക്കാർ ഉപയോഗിക്കുന്ന വസ്തുക്കൾ നിലവിൽ 12 ശതമാനം ജിഎസ്ടി നികുതി പരിധിയിൽ വരുന്നു. ഇത് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദായ നികുതി ഇളവിന് സമാനമായ രീതിയിൽ ആശ്വാസം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.
ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്‍, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്‍, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രം, 500 മുതല്‍ 1,000 രൂപ വരെ വിലയുള്ള പാദരക്ഷ, സ്റ്റേഷനറി വസ്തുക്കള്‍, വാക്‌സിനുകള്‍, സെറാമിക് ടൈലുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 ശതമാനത്തിന്റെ പരിധിയിലുള്ള ചരക്കുകള്‍ അഞ്ച്, പതിനെട്ട് സ്ലാബുകളിലേക്ക് മാറ്റാനാണ് ആലോചന. ഇത് നിരക്ക് ഘടന ലളിതമാക്കുമെങ്കിലും കേന്ദ്രത്തിനും സംസ്ഥാനത്തിലും 80,000 കോടിയുടെ വരുമാനം നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്