പട്‌ന: ബിഹാറില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിശോധനാപ്രക്രിയ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് നിരവധി നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ സ്വദേശികള്‍ താമസിക്കുന്നതായി കണ്ടെത്തല്‍.
ജൂണ്‍ 25-നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിഹാറില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിശോധന പ്രക്രിയ ആരംഭിച്ചത്. യോഗ്യത ഇല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കാനും ഇന്ത്യന്‍ പൗരന്മാരെ മാത്രം ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ യജ്ഞം.
ഓഗസ്റ്റ് 1 നും 30 നും ഇടയിൽ സമഗ്രമായ പരിശോധന നടത്തുമെന്നും, യോഗ്യരല്ലാത്തവരെ സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ജൂലായ് 26 വരെ ഈ നടപടികള്‍ തുടരും. ഈ പ്രക്രിയയുടെ ഭാഗമായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആദ്യം എല്ലാ വോട്ടര്‍മാര്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും വോട്ടര്‍ പട്ടികാ പരിശോധനയ്ക്കുള്ള രേഖയാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആധാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കാരണം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മറുപടി നല്‍കാന്‍ ഈ മാസം 21 വരെ തിരഞ്ഞെടുപ്പ് കമ്മിഷന് സമയം നല്‍കി. കേസ് ജൂലൈ 28-ന് വീണ്ടും പരിശോധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്