ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആത്മ രാം സനാധന്‍ ധര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയുമായ സ്‌നേഹ ദെബ്‌നാഥിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നോര്‍ത്ത് ഡല്‍ഹിയില്‍ ഗീതാ കോളനി ഫ്‌ളൈ ഓവറിന് സമീപം യമുനാ നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്‌നേഹയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം സ്‌നേഹയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ലഭിച്ചിരുന്നതായും ജീവിതത്തില്‍ തോറ്റുപോയെന്നും ഇനി ഈ ഭാരം താങ്ങി ജീവിക്കാന്‍ കഴിയില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
(ആത്മഹത്യ ഒന്നിനും പരിഹാരം അല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ സഹായത്തിനായി വിളിക്കുക)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്