ചെന്നൈ: പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരി യിൽ ആത്മഹത്യ ചെയ്തു.
ധാരാളം ഗുളികകൾ താൻ കഴിച്ചതായി സാൻ റേച്ചൽ പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.
ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ വച്ചായിരുന്നു അന്ത്യം.
അടുത്തിടെ വിവാഹിതയായ 26 കാരിയായ മോഡൽ, ചലച്ചിത്ര – വിനോദ മേഖലയിലെ വർണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്.
സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ സമ്മർദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സാൻ എഴുതിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്